ഹിറ്റ്‌ലറും ഗോല്‍വാള്‍ക്കറും വംശവിദ്വേഷത്തിന്റെ പാഠങ്ങളും
വി പി ഉണ്ണികൃഷ്ണന്‍
പ്രഭാത് ബുക്ക്ഹൗസ്
ഫസ്റ്റ് എഡിഷന്‍: ഏപ്രില്‍ 2004
വില: 35 രൂപ
ആമുഖം:
പ്രഭാത് ബുക്ക്ഹൗസ്
ഫസ്റ്റ് എഡിഷന്‍: ഏപ്രില്‍ 2004
വില: 35 രൂപ
ആമുഖം:
മറ നീക്കുന്ന സത്യം
ഒ എന്‍ വി കുറുപ്പ്
.... സ്വാതന്ത്ര്യത്തിന്റെ അമൃതപാത്രം ഏറ്റുവാങ്ങുവാന്‍, കൈീനീട്ടി നില്‍ക്കുമ്പോള്‍, ഇന്ത്യാ മാതാവിന്റെ ഇരുകര്‍ണ്ണങ്ങളും ഛേദിക്കപ്പെട്ടിരുന്നു. ഒരുവശത്ത് ബംഗാളും മറുവശത്ത് പഞ്ചാബും വെട്ടിമുറിക്കപ്പെട്ടു. ആ രണ്ടു തുണ്ടുകള്‍ ചേര്‍ന്ന് (?) ഒരു പുതിയ രാഷ്ട്രം ഉണ്ടായി- പാകിസ്ഥാന്‍. മുറിവുണ്ടാകുമ്പോള്‍ സ്വാഭാവികമായും രക്തച്ചൊരിച്ചിലുണ്ടാകും. മനുഷ്യരക്തം എവിടെയും ഒരുപോലെയാണെങ്കിലും, അതിനെ നാം ഹിന്ദുരക്തമെന്നും മുസ്ലിം രക്തമെന്നും വേര്‍തിരിച്ചുവിളിച്ചു. അഭയാര്‍ഥി പ്രവാഹത്തിന്റെ കാലത്ത് ഉത്തരേന്ത്യന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ കുടിവെള്ളത്തിനും വേര്‍തിരിവുണ്ടായി- ഹിന്ദുപാനി, മുസ്ലിം പാനി!.....
.... ജനതയുടെ സൈ്വരജീവിതം കെടുത്തുന്ന കാര്യത്തില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതകള്‍ മത്സരിച്ച് പ്രവര്‍ത്തിക്കുകയാണ്. കൂട്ടത്തില്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രബലമാണ് ഭൂരിപക്ഷവര്‍ഗ്ഗീയത. അതിന്റെ സുസംഘടിതമായ സ്വയം സേവക്‌സംഘത്തിന്റെ അനിഷേധ്യനേതാവായിരുന്ന ഗോള്‍വാള്‍ക്കറുടെ വാക്കും പ്രവൃത്തിയും ഇന്ന് ചരിത്രത്തിന്റെ താളുകളില്‍ കറുപ്പടയാളങ്ങളായി കിടക്കുന്നു....
.... പലതരം മുഖപടങ്ങള്‍ക്കുള്ളില്‍ ഫാസിസം അവസരം പാര്‍ത്തിരിക്കുന്നുണ്ട്. ജര്‍മ്മന്‍ ഫാസിസത്തിന് പല രാജ്യങ്ങളിലും അവരവരുടെ സ്വന്തം പതിപ്പുകളും ഉണ്ടായിട്ടുണ്ട്. ഒരു മതത്തില്‍പ്പെട്ടവരുടെ, അല്ലെങ്കില്‍ ഒരു വംശത്തില്‍പ്പെട്ടവരുടെ രക്തത്തിന് അധികമായ ശുദ്ധിയും കുലീനതയുമുണ്ടെന്നും മറ്റു വിഭാഗങ്ങളുടെ സിരകളിലൂടെ ഒഴുകുന്നത് അധമമായ, അശുദ്ധമായ രക്തമാണെന്നുമുള്ള അന്ധവും അയുക്തികവും ഭ്രാന്തവുമായ വിശ്വാസമാണ് ഇതിനു നിദാനമായിട്ടുള്ളത്. അധികാരത്വരയാണതിന്റെ ചാലകശക്തി. ഇന്ത്യയിലും ഫാസിസത്തിന് സ്വന്തം പതിപ്പുണ്ട്. സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഫാസിസം ''ഹിന്ദുത്വം'' എന്ന് വാത്സല്യപൂര്‍വം പറയുന്നൊരു വാക്കുണ്ട്. എന്നാല്‍, ആ വാക്കിന്റെ പൊരുള്‍, അവര്‍ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ, ''ഹിന്ദു'' എന്നറിയപ്പെട്ടിരുന്ന ഈ വിശാലഭൂമിയുടെ സാംസ്‌കാരിക പൈതൃകമോ ദര്‍ശനസംഹിതകളോ ഒന്നുമല്ല. എവിടെയും മനുഷ്യരക്തത്തിന്റെ നിറം ചുവപ്പാണെന്നും, മനുഷ്യഹൃദയത്തിന്റെ സ്പന്ദനതാളം ഒന്നാണെന്നും കാണാന്‍ അവര്‍ക്കസാദ്ധ്യമാണ്. ഏകമതാധിപത്യത്തിലൂന്നുന്ന ഒരു രാഷ്ട്രസങ്കല്‍പമാണവരുടേത്.....